
ഹൈദരാബാദ് നഗരത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടുപേർ അറസ്റ്റിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന സിറാജ്, സമീർ എന്നിവരെയാണ് തെലങ്കാന കൗണ്ടർ ഇന്റലിജൻസിന്റെയും ആന്ധ്ര പ്രദേശ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിലൂടെ പിടികൂടിയത്. സൗദി അറേബ്യൻ ഐസിസ് മോഡ്യൂളിന്റെ നിർദേശപ്രകാരം ഹൈദരാബാദ് നഗരമധ്യത്തിൽ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. വിജയനഗരത്തിൽ നിന്നും സിറാജിനെയും ഹൈദരാബാദിൽ നിന്നും സമീറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മെയ് 17ന് എൻഐഎയും ഒരു നിർണായക അറസ്റ്റ് നടത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഐസിസ് സ്ലീപ്പർ സെൽ അംഗങ്ങളായ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. പൂനെ ഐഇഡി കേസിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. രണ്ട് വർഷത്തോളമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇവർ. മൂൺ ലക്ഷം രൂപ പാരിതോഷികവും ഇരുവരെയും കണ്ടെത്തുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.











